Skip to main content

സ്‌കോൾ കേരള ഡിപ്ലോമ കോഴ്സ് :അപേക്ഷ ക്ഷണിച്ചു

 

കോട്ടയം: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോൾ കേരള മുഖാന്തിരം തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡിസിഎ കോഴ്സ് പത്താം ബാച്ചിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ് എസ്എൽസി / തത്തുല്യയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. www.Scolekerala.org  എന്ന

വെബ്‌സൈറ്റ് മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പിഴ കൂടാതെ ജൂലൈ 12 വരെയും 60/- രൂപ പിഴയോടെ ജൂലൈ 25 വരെയും ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം. വിശദ വിവരങ്ങൾക്ക് ഫോൺ 0481-2300443 ,9496094157, 9947985329

*

date