Skip to main content

മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരേയുള്ള ദിനാചരണം ഇന്ന്

 

കോട്ടയം: മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരേയുള്ള ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ശനിയാഴ്ച(ജൂൺ 15) സി.എം.എസ്. കോളജിൽ നടക്കും. രാവിലെ 10.00 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ദിനാചരണം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യസമിതി അധ്യക്ഷൻ പി.എം. മാത്യൂ അധ്യക്ഷനായിരിക്കും. കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റിയൻ ദിനാചരണ സന്ദേശം നൽകും. പാലാ ആർ.ഡി.ഒ: കെ.പി. ദീപ ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. വാഹനപ്രചാരണ ജാഥയുടെ ഫ്‌ളാഗ്് ഓഫ് സംസ്ഥാന വയോജന കൺസിൽ അംഗം തോമസ് പോത്തൻ നിർവഹിക്കും. സി.എം.എസ്. കോളജ് പ്രിൻസിപ്പൽ ഡോ. അഞ്ജു ശോശൻ ജോർജ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ സോണി ജോസഫ്, സാമൂഹിക സുരക്ഷാ മിഷൻ ജില്ലാ കോഡിനേറ്റർ ജോജി ജോസഫ് എന്നിവർ പ്രസംഗിക്കും. ജില്ലാ സാമൂഹികനീതി ഓഫീസ്, ജില്ലാ പഞ്ചായത്ത്, കോട്ടയം-പാലാ മെയിന്റനൻസ് ട്രിബ്യൂണൽ, കേരള സാമൂഹിക സുരക്ഷാ മിഷൻ ജില്ലാ വയോജന കൗൺസിൽ എന്നിവർ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഉദ്ഘാടനശേഷം കോട്ടയം ഗാന്ധി സ്‌ക്വയർ, കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ്, നാഗമ്പടം ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ സി.എം.എസ്. കോളജിലെ വിദ്യാർഥികൾ അവതരിപ്പിക്കുന്ന ഫ്‌ളാഷ് മോബും കലാപരിപാടികളും അരങ്ങേറും.

date