Skip to main content

തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്‌സ്

എല്‍.ബി.എസ് ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ തൃശൂര്‍ മേഖല കേന്ദ്രത്തില്‍ തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  പ്ലസ് 2/പ്രീഡിഗ്രി/ഡിഗ്രി -കൊമേഴ്‌സ് കഴിഞ്ഞവര്‍ക്ക് നാല് മാസത്തെ ടാലി കോഴ്‌സിനും ആറുമാസത്തെ സി.സി.എഫ്.എ, എസ്.എസ്.എല്‍.സി ഉള്ളവര്‍ക്ക് മൂന്നു മാസത്തെ പൈതണ്‍ പ്രോഗ്രാമിങ്, നാല് മാസത്തെ ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, രണ്ടുമാസത്തെ ഒബ്ജക്ട് ഓറിയന്റഡ് പ്രോഗ്രാമിങ് സി പ്ലസ് പ്ലസ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. പ്ലസ് ടു/പ്രീ ഡിഗ്രി/ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക രണ്ടുമാസത്തെ പി.എച്ച്.പി ആന്‍ഡ് മൈ.എസ്.ക്യു.എല്‍,  ഒറാക്കിള്‍ ആപ്ലിക്കേഷന്‍ കോഴ്‌സുകള്‍ക്കും www.lbscentre.kerala.gov.in മുഖേന അപേക്ഷ സമര്‍പ്പിക്കാം. എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. വിവരങ്ങള്‍ അസിസ്റ്റന്റ് ഡയറക്ടര്‍, എല്‍.ബി.എസ് സെന്റര്‍, അലുംവെട്ടുവഴി, ചിയ്യാരം, തൃശൂര്‍ വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 0487 2250751, 7559935097, 9447918589.

date