Skip to main content

സീ റെസ്‌ക്യൂ സ്‌ക്വാഡ് നിയമനം

ജില്ലയില്‍ ആറ് ഹാര്‍ബര്‍ ബെയ്സ്ഡ് സീ റെസ്‌ക്യൂ സ്‌ക്വാഡുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരള മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളവരും ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ നിന്നും ട്രെയിനിങ് പൂര്‍ത്തിയാകിയവരുമാകണം. പ്രായപരിധി 20 വയസിനും 45നും മധ്യേ. പ്രതികൂല കാലാവസ്ഥയിലും കടലില്‍ നീന്താന്‍ കഴിയണം. സീ റെസ്‌ക്യൂ സ്‌ക്വാഡ്/ ലൈഫ് ഗാര്‍ഡ് പ്രവൃത്തി പരിചയം, 2018 ലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍, തൃശൂരിലെ സ്ഥിരതാമസക്കാര്‍, അത്യാധുനിക കടല്‍രക്ഷാ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പ്രാവീണ്യം ഉളളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ജൂണ്‍ 19 ന് രാവിലെ 10.30 ന് അഴീക്കോട് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0480 2996090.

date