Skip to main content

എ.ഐ ഓണ്‍ലൈന്‍ കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു

ഐ.എച്ച്.ആര്‍.ഡി നടത്തുന്ന അഞ്ച് ദിവസത്തെ ഓണ്‍ലൈന്‍ കോഴ്‌സായ 'ഡെമിസ്റ്റിഫയിങ് എ.ഐ' എന്ന ഓണ്‍ലൈന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ നിലവിലെ ട്രെന്‍ഡുകള്‍, ഇമേജ്, മ്യൂസിക്ക്, ആര്‍ട്ട് ജനറേഷന്‍ എന്നിവക്കായി ഉപയോഗിക്കുന്ന എ.ഐ ടൂളുകള്‍, സാദ്ധ്യതകള്‍, എ.ഐയുടെയും ജനറേറ്റീവ് എ.ഐയുടെയും തൊഴില്‍ സാദ്ധ്യതകള്‍ എന്നീ വിഷയങ്ങളാണ് കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രൊഫഷണലുകള്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍, ജനറല്‍ എ.ഐ യില്‍ താല്പര്യമുള്ള ആര്‍ക്കും കോഴ്‌സില്‍ പങ്കെടുക്കാം. വൈകീട്ട് 7.30 മുതല്‍ 8.30 വരെയാണ് ക്ലാസ്. കോഴ്‌സ് രജിസ്ട്രേഷന്‍ ഫീസ് 1000 രൂപ. താല്‍പര്യമുള്ളവര്‍ http://ihrd.ac.in/index.php/onlineai എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0471 2322985, 2322501.

date