Skip to main content

സ്വയംതൊഴില്‍ വായ്പ

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ വിവിധ പലിശ  നിരകുകളില്‍ നടപ്പാക്കുന്ന 60000 രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെയുള്ള സ്വയംതൊഴില്‍ വായ്പകള്‍ക്ക് തൃശൂര്‍ ജില്ലയിലെ പട്ടികജാതി- പട്ടികവര്‍ഗത്തില്‍പ്പെട്ട 18 നും 55 നും മധ്യേ പ്രായമുള്ള തൊഴില്‍ രഹിതരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വരുമാന പരിധി ആറുലക്ഷം രൂപ. നിശ്ചിത വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ ഹാജരാക്കണം. അപേക്ഷഫോമിനും വിശദ വിവരങ്ങള്‍ക്കും രാമനിലയത്തിന് സമീപമുള്ള കോര്‍പ്പറേഷന്റെ ജില്ലാ ഓഫിസുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2331556, 9400068508.

date