മാര്‍ക്കറ്റ് മിസ്റ്ററി വര്‍ക്ക്ഷോപ്പ്
മാര്‍ക്കറ്റിംഗ് മേഖലയില്‍ പ്രാവീണ്യം നേടാന്‍ താല്പര്യമുള്ള സംരംഭകര്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് മൂന്ന് ദിവസത്തെ 'മാര്‍ക്കറ്റ് മിസ്റ്ററി ' വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ജൂൺ 27 മുതൽ 29 വരെ കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസിലാണ് പരിശീലനം. എംഎസ്എംഇ മേഖലയിലെ സംരംഭകര്‍/ എക്സിക്യൂട്ടീവ്സ് എന്നിവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. 2950 രൂപയാണ് ഫീസ് (കോഴ്സ് ഫീ, സര്ട്ടിഫിക്കേഷന്, ഭക്ഷണം, താമസം, ജി എസ് ടി ഉള്‍പ്പെടെ). താമസം ആവശ്യമില്ലാത്തവര്‍ക്ക് 1200 രൂപ. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 1800 രൂപയും താമസം കൂടാതെ 800 രൂപയുമാണ് ഫീസ്. താല്പര്യമുള്ളവര് ഓണ്‍ലൈനായി http://kied.info/training-calendar മുഖേന ജൂൺ 24നകം അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര് ഫീസ് അടച്ചാല്‍ മതി. ഫോണ്‍: 0484 2532890, 0484 2550322, 9188922800.
- Log in to post comments