Skip to main content

വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞത്തിന്റെ ഭാഗമായി വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാം. ഇതുവരെ 3323 പേരാണ് പേര് ചേര്‍ക്കാന്‍ അപേക്ഷിച്ചിരിക്കുന്നത്. sec.kerala.gov.in മുഖേന ഫോം 4 ലാണ് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കേണ്ടത്. ഫോം 5 ല്‍ പേര് ചേര്‍ക്കുന്നതോ ഒഴിവാക്കുന്നത് സംബന്ധിച്ചോ ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാം. വോട്ടര്‍പട്ടികയുടെ ഉള്‍ക്കുറിപ്പുകള്‍ ഫോം 6 വഴി തിരുത്താം. ഫോം 7 ലാണ് പേര് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് അപേക്ഷിക്കേണ്ടത്. അവസാന തീയതി ജൂണ്‍ 21. ജൂണ്‍ 29 വരെ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ തുടര്‍നടപടി സ്വീകരിച്ച് അപ്ഡേഷന്‍ പൂര്‍ത്തിയാക്കും. ജൂലൈ ഒന്നിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.

date