Post Category
സ്വാതിതിരുനാൾ സംഗീത കോളജിൽ അധ്യാപക ഒഴിവുകൾ
സ്വാതിതിരുനാൾ സർക്കാർ സംഗീത കോളേജിൽ 2024-25 അധ്യയന വർഷത്തിൽ വയലിൻ, ഡാൻസ് (കേരള നടനം), വോക്കൽ, മൃദംഗം വിഭാഗത്തിൽ ഒഴിവുള്ള അധ്യാപക തസ്തികകളിൽ അതിഥി അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ നിലവിലെ സർക്കാർ ഉത്തരവുകൾക്ക് വിധേയമായി നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരും ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ വയലിൻ വിഭാഗം ഉദ്യോഗാർഥികൾ ജൂൺ 21നും, ഡാൻസ് വിഭാഗം ഉദ്യോഗാർഥികൾ 26നും വോക്കൽ വിഭാഗം ഉദ്യോഗാർഥികൾ 27നും മൃദംഗം വിഭാഗം ഉദ്യോഗാർഥികൾ 28നും അതാത് ദിവസം രാവിലെ 10 ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കണം. വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ മുതലായവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കണം
പി.എൻ.എക്സ്. 2304/2024
date
- Log in to post comments