Post Category
കീം2024 : ഭിന്നശേഷി വിഭാഗക്കാരുടെ ശാരീരിക പരിശോധന
സംസ്ഥാനത്തെ എൻജിനീയറിംഗ്/ആർക്കിടെക്ചർ/ഫാർമസി/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീണറുടെ വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിച്ചവരിൽ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുവാൻ അപേക്ഷ നൽകിയ വിദ്യാർഥികൾക്കായി മെഡിക്കൽ ബോർഡ് ജൂൺ 18 മുതൽ 28 വരെ (23.06.2024 ഒഴികെ) രാവിലെ 10.30 മുതൽ വൈകുന്നേരം 3.30 വരെ തിരുവനന്തപുരം ഗവൺമെന്റ് നഴ്സിംഗ് കോളേജ് കോൺഫറൻസ് ഹാളിൽ നടത്തും. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് കാണുക. ഫോൺ: 0471-2525300.
പി.എൻ.എക്സ്. 2305/2024
date
- Log in to post comments