Skip to main content

എം.എസ്.എം.ഇകൾക്കു ത്രിദിന വർക്‌ഷോപ്പ്‌

        മാർക്കറ്റിംഗ് മേഖലയിൽ കൂടുതൽ പ്രാവിണ്യം നേടാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് (KIED)മൂന്നു ദിവസത്തെ മാർക്കറ്റ് മിസ്റ്ററി’ വർക്‌ഷോപ്പ്‌ സംഘടിപ്പിക്കുന്നു. ജൂൺ 27 മുതൽ 29 വരെ കളമശ്ശേരിയിലെ KIED  ക്യാമ്പസിലാണ് പരിശീലനം.  എം എസ് എം ഇ മേഖലയിലെ സംരംഭകർ/ എക്‌സിക്യൂട്ടിവ്‌സ് എന്നിവർക്ക് പരിശീലനത്തിൽ പങ്കെടുക്കാം.

മാർക്കറ്റ് ഐഡന്റിഫിക്കേഷനും സ്കോപ്പിങ്ങുംമാർക്കറ്റ് സെഗ്മെന്റേഷൻമാർക്കറ്റിംഗ് പ്രവർത്തനങ്ങൾലീഡ് പരിവർത്തന പ്രക്രിയഡിജിറ്റൽ മാർക്കറ്റിംഗും സോഷ്യൽ മീഡിയ ഇടപെടലുകളുംഎ ഐ പ്രാപ്തമാക്കിയ മാർക്കറ്റിംഗ് ടൂളകളിലേക്കുള്ള ആമുഖംഇ-കൊമേഴ്‌സിൽ ഉൽപ്പന്നങ്ങളുടെ ഓൺബോർഡിംഗ്മാർക്കറ്റിംഗിൽ ആശയവിനിമയത്തിന്റെ പ്രാധാന്യംടീം ബിൽഡിംഗ് ആൻഡ് മാനേജ്മെന്റ് തുടങ്ങിയ നിരവധി വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2,950 രൂപആണ് മൂന്ന് ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്സ് ഫീസെർട്ടിഫിക്കേഷൻഭക്ഷണംതാമസം, GST ഉൾപ്പടെ). താമസം ആവശ്യമില്ലാത്തവർക്ക് 1,200 രൂപയാണ് 3 ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ടവർക്ക് 1,800 രൂപ താമസം ഉൾപ്പെടെയും800 രൂപ താമസം കൂടാതെയുമാണ് പരിശീലനത്തിന്റെ ഫീസ്. പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഓൺലൈനായി http://kied.info/training-calender/ ൽ ജൂൺ 24ന് മുൻപ് അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക്: 0484-2532890, 0484-2550322, 9188922800.

പി.എൻ.എക്‌സ്. 2307/2024

date