Skip to main content

കേരളാ നോളേജ്  ഇക്കോണമി മിഷൻ ട്രെയിനിങ് കലണ്ടർ പ്രസിദ്ധികരിച്ചു

          കേരള സർക്കാരിന്റെ കേരളാ നോളേജ്  ഇക്കോണമി മിഷൻ നൈപുണ്യ പരിശീലന പ്രോഗ്രാമുകളുടെ ട്രെയിനിങ് കലണ്ടർ പ്രസിദ്ധികരിച്ചു. പുതുതലമുറ വിജ്ഞാന തൊഴിലുകളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരുവാൻ  സഹായിക്കുന്ന പരിശീലന പ്രോഗ്രാമുകൾ ആണ്സർക്കാർ സ്വകാര്യ മേഖലയിലെ  പരിശീലന പങ്കാളിത്തത്തോടെ ആരംഭിക്കുന്നത്. ഇത്തരം തൊഴിലധിഷ്ഠിത നൈപുണ്യ വികസന പ്രോഗ്രാമുകളിലേയ്ക്ക് പ്രവേശനം ലഭിക്കുകയും പരിശീലനം പൂർത്തീകരിക്കുകയും ചെയ്യുന്നവർക്ക് നോളേജ്  മിഷനിലൂടെ വിജ്ഞാന തൊഴിലുകളിലേക്ക് അവസരം നൽകുകയും ചെയുന്നു.

          ഐടി/ഐടിഇഎസ്അക്കൗണ്ടിംഗ്ആരോഗ്യ പരിരക്ഷഇലക്ട്രോണിക്‌സ്കൺസ്ട്രക്ഷൻസിവിൽ ആൻഡ് ഡിസൈൻജർമ്മൻ ഭാഷാ പരിശീലനംലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്മീഡിയ ആൻഡ് എന്റർടൈൻമെന്റ്ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി എന്നീ പരിശീലന മേഖലകളിലാണ് കോഴ്‌സുകൾ ഉള്ളത്.

          താല്പര്യമുള്ളവർ  https://bit.ly/KKEMSkillProgrammeRegistration എന്ന ലിങ്കിലൂടെ ജൂൺ 25നകം രജിസ്റ്റർ ചെയ്യണം.

പി.എൻ.എക്‌സ്. 2308/2024

date