Skip to main content

ഗവണ്മെന്റ് കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ  പ്രവേശനത്തിന് അപേക്ഷിക്കാം

     സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള  ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടത്തുന്ന രണ്ടു വർഷത്തെ   കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ്  ഡിപ്ലോമ കോഴ്‌സിലേക്ക് 2024-25 അധ്യയന വർഷത്തേയ്ക്കുള്ള  സംസ്ഥാനടിസ്ഥാനത്തിലുള്ള പ്രവേശന നടപടികൾ ആരംഭിച്ചു.

          എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷയിൽ ഉന്നത വിദ്യാഭ്യാസത്തിനർഹത നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സി/ തത്തുല്യ പരീക്ഷയുടെ വിഷയങ്ങൾക്ക് ലഭിച്ച ആകെ ഗ്രേഡ് പോയിന്റിനോടൊപ്പം ഇംഗ്ലീഷിനു ലഭിച്ച ഗ്രേഡ് പോയിന്റ് കൂടി ചേർത്ത് അന്തിമ ഗ്രേഡ് പോയിന്റ് കണക്കാക്കുന്നു. പ്ലസ് ടുവി.എച്ച്.എസ്.ഇ/ തത്തുല്യ പരീക്ഷ പാസ്സായവർക്ക് ശരാശരി ഗ്രേഡ് പോയിന്റിനോടൊപ്പം 1 ഗ്രേഡ് പോയിന്റ് അധികമായി ചേർക്കും.

          ഭിന്നശേഷിയുള്ളവർക്ക് (സഞ്ചാരംകാഴ്ചകേൾവി വൈകല്യം ഉള്ളവർ) 5% സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. പ്രത്യേക സംവരണമായി ഓരോ സ്ഥാപനത്തിലും ഒരു സീറ്റുവീതം യുദ്ധത്തിൽ മരണമടഞ്ഞ സൈനികരുടെ വിധവകൾക്കായി സംവരണം ചെയ്തിരിക്കുന്നു. SC/ST, OEC, SEBC വിഭാഗങ്ങളിലെ അപേക്ഷകർക്ക് സർക്കാർ നിർദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കും. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10% സംവരണം അനുവദിച്ചിട്ടുണ്ട്.

          ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ് ആൻഡ് വേർഡ് പ്രോസസിംഗ്മലയാളം ടൈപ്പ് റൈറ്റിംഗ് ആൻഡ് വേർഡ് പ്രോസസിംഗ് ഇംഗ്ലീഷ് ഷോർട്ട് ഹാൻഡ് എന്നിവയിൽ ഹയർ ഗ്രേഡും മലയാളം ഷോർട്ട് ഹാൻഡ്ഹിന്ദി ടൈപ്പ് റൈറ്റിംഗ് എന്നിവയിൽ ലോവർ ഗ്രേഡുംഡിടിപി ഇംഗ്ലീഷ് ആൻഡ് മലയാളംകമ്പ്യൂട്ടറൈസ്ഡ്  ഫിനാൻഷ്യൽ  അക്കൗണ്ടിംഗ്,  Python പ്രോഗ്രാമിംഗ് എന്നിവ കൂടാതെ ആധുനിക സാങ്കേതികവിദ്യയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടുത്തി ഡാറ്റാ എൻട്രികമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്അക്കൗണ്ടൻസിബിസിനസ് കറസ്‌പോണ്ടൻസ്   ഉൾപ്പെടെയുള്ള വിഷയങ്ങൾ സംയോജിപ്പിച്ച് പരിഷ്‌ക്കരിച്ച സിലബസ്സാണ് ഈ കോഴ്‌സിനു വേണ്ടി തയ്യാറാക്കിയിട്ടുള്ളത്.

          പൊതു വിഭാഗങ്ങൾക്ക് 100 രൂപയുംപട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 50 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി www.polyadmission.org/gci  എന്ന വെബ്ബ്‌സൈറ്റ് മുഖേന  One-Time Registration പ്രക്രിയ ഫീസടച്ച് പൂർത്തിയാക്കണം. One-Time Registration പൂർത്തിയാക്കുമ്പോൾ ലഭിക്കന്ന ലോഗിൻ വഴി  വിവിധ ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലേയ്ക്ക് ഓപ്ഷൻ സമർപ്പിക്കാൻ കഴിയും.

          വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്പക്ടസും കോഴ്‌സ് നടത്തപ്പെടുന്ന ഗവണ്മെന്റ് കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ വിവരങ്ങളും അനുബന്ധങ്ങളും www.polyadmission.org/gci എന്ന അഡ്മിഷൻ പോര്ട്ട്‌ലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. അപേക്ഷകൾ ജൂലൈ ഒമ്പതു വരെ സമർപ്പിക്കാം.      

പി.എൻ.എക്‌സ്. 2311/2024

date