Skip to main content

വായനാ ദിനാഘോഷം ജില്ലാതല ഉദ്ഘാടനം ചാല ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍

വായനാ മാസാചരണം 2024 ഉം പിഎന്‍ പണിക്കര്‍ അനുസ്മരണവും വിപുലമായ രീതിയില്‍ ജില്ലയില്‍ സംഘടിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല യോഗം തീരുമാനിച്ചു. പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനവും പിഎന്‍ പണിക്കര്‍ അനുസ്മരണവും ജൂണ്‍ 19ന്  ചാല ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും. രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്റെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. പ്രശസ്ത നാടക രചയിതാവ് ഇബ്രാഹിം വെങ്ങര വിശിഷ്ടാതിഥിയായി സംബന്ധിക്കും. വായനാ മാസാചരണത്തിന്റെ ഭാഗമായി ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും.
യോഗത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, കണ്ണൂര്‍ ഡിഡിഇ ഇന്‍ ചാര്‍ജ് എ എസ് ബിജേഷ്, കണ്ണൂര്‍ ഡിഇഒ ഇന്‍ ചാര്‍ജ് ഒ സി പ്രസന്നകുമാരി, പി കെ വിജയന്‍ (സെക്രട്ടറി, ജില്ലാ ലൈബ്രറി കൗണ്‍സില്‍), പി കെ പ്രേമരാജന്‍-പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, ഇ സി വിനോദ് (ജില്ലാ പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍, എസ്എസ്‌കെ), കെ സി സുധീര്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വിദ്യാ കിരണം,  കുര്യാക്കോസ്്, സാക്ഷരത മിഷന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date