Skip to main content

-വയോജന അതിക്രമ അവബോധ ദിനാചരണം പുതു തലമുറക്ക് വയോജന സംരക്ഷണ സന്ദേശം പകര്‍ന്ന് ജില്ലാ തല സംഗമം

പുതു തലമുറക്ക് വയോജന സംരക്ഷണ സന്ദേശം പകര്‍ന്ന് വിദ്യാര്‍ഥികളും വയോജനങ്ങളും പങ്കെടുത്ത് ജില്ലാതല സംഗമം.
ലോക വയോജന അതിക്രമ അവബോധ ദിനാചരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിത കോളേജിലാണ് സംഗമം നടത്തിയത്. വിവിധ കോളേജുകളിലെ എന്‍എസ്എസ് വിദ്യാര്‍ഥികളും വായോജനങ്ങളുമാണ് സംഗമത്തില്‍ പങ്കൈടുത്തത്. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അവബോധ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ വയോജനങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ ആശയം. ദിനാചരണ സന്ദേശത്തിന്റെ പോസ്റ്റര്‍ വയോജന കൗണ്‍സില്‍ അംഗം സി പി ചാത്തുക്കുട്ടിക്ക് നല്‍കി ജില്ലാ കലക്ടര്‍ പ്രകാശനം ചെയ്തു. മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണവും കലക്ടര്‍ നിര്‍വഹിച്ചു.   ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍ വയോജന സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ പി ബിജു അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി കെ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. സിസ്റ്റര്‍ വിനീത, ജില്ലാ വയോജന കമ്മിറ്റി അംഗങ്ങളായ കെ ലീല, എ സി പ്രസന്നന്‍, വി എം സുകുമാരന്‍, എ രാഘവന്‍ മാസ്റ്റര്‍,  വയോജന സംഘടനാ പ്രതിനിധികളായ ബാലകൃഷ്ണന്‍ മാസ്റ്റര്‍, രഘുനാഥന്‍ നമ്പ്യാര്‍,  ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ശ്രീനാഥ്  എന്‍ കൂറ്റമ്പള്ളി, കണ്ണൂര്‍  കോളേജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. കെ പി നിധീഷ്, പി പി മാണി, സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ അനീഷ് തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയോട് അനുബന്ധിച്ച് ബ്രണ്ണന്‍ കോളേജ് എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ കുതിര ബിരിയാണി എന്ന ബോധവത്കരണ നാടകം അവതരിപ്പിച്ചു.
മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരത്തില്‍ കുറുമാത്തൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി പി വി ശ്രീനന്ദു ഒന്നാം സ്ഥാനവും, ശിവപുരം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി വി ആര്‍ തന്മയ രണ്ടാം സ്ഥാനവും പട്ടാന്നൂര്‍ കെ പി സി എച്ച് എസിലെ പ്ലസ്ടു വിദ്യാര്‍ഥിനി ശ്രീനന്ദ രമേഷ്  മൂന്നാം സ്ഥാനത്തിനും അര്‍ഹരായി.  ചട്ടുകപ്പാറ ജി എച്ച് എസ് എസിലെ എം വി അതിഥി, തളിപ്പറമ്പ ടാഗോര്‍ വിദ്യാനികേതനിലെ വി വി ദേവിക എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി.
സമാപന പരിപാടി  കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് ്രപസിഡണ്ട് കെ സി ജിഷ  ഉദ്ഘാടനം ചെയ്തു.  ബ്ലോക്ക് പഞ്ചായത്ത് വൈസ് ്രപസിഡണ്ട് അബ്ദുള്‍ നിസ്സാര്‍ വായിപ്പറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി ബിജു മുഖ്യ പ്രഭാഷണം നടത്തി.  കണ്ണൂര്‍ ഗവ.വൃദ്ധമന്ദിരം സൂപ്രണ്ട് പി കെ നാസര്‍, രശ്മി ടീച്ചര്‍, ഇ പി നമിത തുടങ്ങിയവര്‍ പങ്കെടുത്തു.
     തുടര്‍ന്ന് തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജ് എന്‍ എസ് എസ് യൂണിറ്റ് വയോജനങ്ങളോടുള്ള അതിക്രമങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണ ക്ലാസും സ്‌കിറ്റും അവതരിപ്പിച്ചു.  
 

date