Skip to main content

കെ സി സിപിഎല്ലും കേരള സര്‍ക്കാരും ആക്ഷന്‍ പ്ലാന്‍ ധാരണാപത്രം ഒപ്പിട്ടു

പൊതുമേഖലാ സ്ഥാപനമായ കെ സി സി പി എല്ലിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ഓരോ മാസവും സര്‍ക്കാര്‍ തലത്തില്‍ മോണിറ്റര്‍ ചെയ്യുന്നതിന്റെ ഭാഗമായി കമ്പനിയുടെ ഓരോ പ്രൊജക്റ്റും പ്രവര്‍ത്തനങ്ങളും സംബന്ധിച്ച ആക്ഷന്‍ പ്ലാന്‍ ധാരണാപത്രം കെ സി സി പിഎല്ലും വ്യവസായ വകുപ്പും തമ്മില്‍ ഒപ്പിട്ടു. വ്യവസായ വകുപ്പ് പ്രന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനിഷും കെ സി സി പി എല്‍ മാനേജിങ്ങ്  ഡയരക്ടര്‍ ആനക്കൈ ബാലകൃഷ്ണനുമാണ് ആക്ഷന്‍ പ്ലാന്‍ ഒപ്പിട്ടത്. ആദ്യമായിട്ടാണ് കേരള സംസ്ഥാന സര്‍ക്കാരും പൊതുമേഖലാ സ്ഥാപനങ്ങളും ആക്ഷന്‍ പ്ലാന്‍ സംബന്ധിച്ച് ധാരണാപത്രം ഒപ്പിടുന്നത്. ഇതിന്റെ ഭാഗമായി കമ്പനിയുടെ പ്രവര്‍ത്തനം ഓരോ മാസവും സര്‍ക്കാര്‍ തലത്തില്‍ വിലയിരുത്താനും അതിനനുസരിച്ച് കൂടുതല്‍ പുരോഗതി കൈവരിക്കുന്നതിനായി നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സര്‍ക്കാരിനു കഴിയും.
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ആനി ജൂല തോമസ്, ബിപിടി എക്സിക്യൂട്ടീവ്  ചെയര്‍മാന്‍ കെ അജിത്കുമാര്‍, ബിപിടി സെക്രട്ടറി പി സതീഷ് കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കേരളത്തിലെ ആശുപത്രികളില്‍ ഉപയോഗിക്കേണ്ട നിരവധി സൊലൂഷന്‍സ് ഉദ്പാദിപ്പിക്കുന്നതിനായി കണ്ണപുരത്ത് ആന്റി സെപ്റ്റിക് ആന്റ് ഡിസ്ഇന്‍ഫ്കന്റ്  കോംപ്ലക്സിന്റെ ശിലാസ്ഥാപനം ജൂണ്‍ 28 ന് വൈകിട്ട് മൂന്ന് മണിക്ക് കെ സി സി പി എല്‍ ചെയര്‍മാന്‍ ടി വി രാജേഷ് നിര്‍വ്വഹിക്കും. 2.4 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ആറു മാസത്തിനകം പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയും. പാലക്കാട് കഞ്ചിക്കോട് പെട്രോള്‍ പമ്പ്, കാസര്‍കോട് കരിന്തളം പെട്രോള്‍ പമ്പ് എന്നിവയുടെ ഭരണാനുമതിയും ലഭിച്ചു. അടുത്ത മാസം രണ്ടു പെട്രോള്‍ പമ്പുകളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. നാല് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
പടം)

date