Skip to main content

ജെ.ഡി.സി പരീക്ഷാ ഫലം

          സസ്ഥാന സഹകരണ യൂണിയൻ 2024 ഏപ്രിലിൽ നടത്തിയ ജെ.ഡി.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 2022 സ്‌കീമിൽ 1474 പേരും (80.28 ശതമാനം) 2022 പ്രൈവറ്റ് സ്‌കീമിൽ 101 പേരും (53.44 ശതമാനം) വിജയിച്ചു. 2015 സ്കീമിൽ 63 വിദ്യാർഥികളും (43.75 ശതമാനം) വിജയിച്ചിട്ടുണ്ട്. പരീക്ഷാ ഫലത്തിന്റെ പുനർ മൂല്യനിർണ്ണയത്തിനുള്ള അപേക്ഷ ജൂലൈ 14 വരെ അതാത് സഹകരണ പരിശീലന കേന്ദ്രം/കോളജുകളിൽ സ്വീകരിക്കും. പരീക്ഷാ ഫലം സംസ്ഥാന സഹകരണ യൂണിയന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.scu.kerala.gov.in -ൽ ലഭിക്കും.

പി.എൻ.എക്‌സ്. 2315/2024

date