Skip to main content

മികച്ച ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾക്കുള്ള അവാർഡ് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഏറ്റവും മികച്ച ലിറ്റിൽകൈറ്റ്‌സ് യൂണിറ്റുകൾക്കുള്ള 2023 - 24 ലെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനത്തിന് തിരുവനന്തപുരം ജില്ലയിലെ ഗവ. ഗേൾസ് എച്ച്എസ്എസ് കോട്ടൺഹില്ലുംമൂന്നാം സ്ഥാനത്തിന് തിരുവനന്തപുരം ജില്ലയിലെ ഗവ. എച്ച്എസ്എസ് വീരണകാവും അർഹരായി. ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ഗവ. എച്ച്എസ്എസ് വെഞ്ഞാറമൂട്, രണ്ടാം സ്ഥാനം ഗവ. മോഡൽ എച്ച്എസ്എസ് വെങ്ങാനൂർ, മൂന്നാംസ്ഥാനം പട്ടം സെന്റ് മേരീസ് എച്ച്എസ്എസ് സ്‌കൂൾ എന്നിവർ നേടി. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തിനർഹരായ സ്‌കൂളുകൾക്ക് യഥാക്രമം 2,00,000/-, 1,50,000/-, 1,00,000/- രൂപയും പ്രശസ്തി പത്രവും ജില്ലാ തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തിനർരായ സ്‌കൂളുകൾക്ക് യഥാക്രമം 30,000, 25,000, 15,000 രൂപയും പ്രശസ്തി പത്രവും അവാർഡായി നൽകും. 2024 ജൂലൈ 6 ന്  നിയമസഭാ മന്ദിരത്തിനുള്ളിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്യുമെന്ന് ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടപ്പാക്കിവരുന്ന ഹൈടെക് പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 180 ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്താടെയാണ് ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾ വിഭാവന ചെയ്തിട്ടുള്ളത്. യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനങ്ങൾതനത് പ്രവർത്തനങ്ങളും സാമൂഹ്യ ഇടപെടലുംപ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻസ്‌കൂൾ വിക്കി അപ്‌ഡേഷൻക്യാമ്പുകളിലെ പങ്കാളിത്തംഡിജിറ്റൽ മാഗസിൻവിക്ടേഴ്‌സ് ചാനൽ വ്യാപനംന്യൂസ് തയ്യാറാക്കൽഅംഗങ്ങളുടെ വ്യക്തിഗത പ്രകടനങ്ങൾഹൈടെക് ക്ലാസ്മുറികളുടെ പരിപാലനംപൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേതുൾപ്പെടെയുള്ള സ്‌കൂളിലെ മറ്റ് പ്രവർത്തനങ്ങളിൽ യൂണിറ്റിന്റെ ഇടപെടൽ എന്നീ മേഖലകളിലെ യൂണിറ്റുകളുടെ 2023-24 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡിനർഹരായവരെ കണ്ടെത്തിയിട്ടുള്ളത്. ഹാർഡ്‌വെയർഅനിമേഷൻഇലക്ട്രോണിക്‌സ്മലയാളം കംപ്യൂട്ടിങ്സൈബർ സുരക്ഷാ മേഖലകൾക്കുപുറമെ മൊബൈൽആപ്പ് നിർമാണംപ്രാഗ്രാമിങ്റാബാട്ടിക്‌സ്ഇ-കൊമേഴ്‌സ്ഇ-ഗവേണൻസ്വീഡിയോ ഡോക്യുമെന്റേഷൻവെബ് ടിവി തുടങ്ങിയ നിരവധി മേഖലകൾ അടങ്ങുന്ന ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബുകളുടെ പ്രവർത്തനം ഹയർസെക്കണ്ടറി തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിലുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.

പി.എൻ.എക്‌സ്. 2337/2024

date