Post Category
പുന്നപ്ര സപ്ലൈകോ സൂപ്പർമാർക്കറ്റ് പുതിയ കെട്ടിട ഉദ്ഘാടനം 18 ന്
ആലപ്പുഴ: പുന്നപ്ര മാർക്കറ്റിന് തെക്കുവശം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സപ്ലൈകോ സൂപ്പർ മാർക്കറ്റ് ജൂൺ 18 മുതൽ പുന്നപ്ര മാർക്കറ്റിന് വടക്കു കിഴക്കു വശം സ്ഥിതിചെയ്യുന്ന നന്ദനം ബിൽഡിംഗിൽ പ്രവർത്തനം ആരംഭിക്കുന്നു. കെട്ടിടത്തിന്റെ പ്രവർത്തനോദ്ഘാടനം ജൂൺ 18 ന് രാവിലെ 10-ന് ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ.ജി.ആർ.അനിൽ നിർവഹിക്കും. അമ്പലപ്പുഴ എം.എൽ.എ. എച്ച്.സലാം അധ്യക്ഷത വഹിക്കും. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി.സൈറസ് ആദ്യ വിൽപ്പന നടത്തും. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. എല്ലാ വിധ നിത്യോപയോഗ സാധനങ്ങളും ന്യായ വിലയ്ക്ക് സപ്ലൈകോയിൽ ലഭ്യമാകും.
date
- Log in to post comments