Skip to main content

പിജി സ്പോർട്സ് അക്കാഡമി സെലക്ഷൻ ട്രയൽസ്

 

ആലപ്പുഴ: കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള ജില്ലാ സ്പോർട്സ് അക്കാഡമികളിലേയ്ക്ക് 2024-25 അദ്ധ്യായന വർഷത്തെ പിജി വിദ്യാർത്ഥികളുടെ പ്രവേശനത്തിനായി അത്ലറ്റിക്സ്, ഫുട്ബോൾ, വോളിബോൾ, ബാസ്‌ക്കറ്റ്ബോൾ, സ്വിമ്മിംഗ്, തായ്ഖ്വോണ്ടോ, കബഡി, ഗുസ്തി, ആർച്ചറി, ബോക്സിംഗ്, സൈക്ലിംഗ,് ഫെൻസിംഗ,് ഹാൻഡ്ബോൾ, ഹോക്കി, ജൂഡോ കനോയിംഗ് ആന്റ് കയാക്കിംഗ്, ഖോഖോ, നെറ്റ്ബോൾ, വെയ്റ്റ്ലിഫ്റ്റിംഗ്, റോവിംഗ്, സോഫ്റ്റ്ബോൾ എന്നീ കായിക ഇനങ്ങളിൽ നാഷണൽ മെഡൽ നേടിയ കായികതാരങ്ങൾക്കായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ജൂൺ 25 ന് സെലക്ഷൻ ട്രയൽസ് നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത, കായിക മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ ജൂൺ 20 ന് മുമ്പ് സെക്രട്ടറി, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ, തിരുവനന്തപുരം.1 എന്ന വിലാസത്തിൽ നൽകണം. ട്രയൽസിൽ പങ്കെടുക്കാൻ താല്പര്യമുള്ള കായികതാരങ്ങൾ ജൂൺ 25 ന് രാവിലെ 8 മണിക്ക് സ്പോർട് സ്‌കിറ്റ്, ഒർജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ എത്തണം. കൂടുതൽവിവരങ്ങൾ 0477 2253090, 0471 2331546.

date