Skip to main content

സ്പോർട്സ് കൗൺസിലിൽ പരിശീലകർ

        കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന് കീഴിൽ കനോയിങ് ആൻഡ് കയാക്കിങ്, റോവിങ്, ഫുട്ബോൾ, ഹോക്കി, ബാസ്കറ്റ്ബോൾ, ആർച്ചറി, വോളിബോൾ എന്നീ കായിക ഇനങ്ങളിൽ ഒഴിവുള്ള പരിശീലക തസ്തികകളിലേക്ക് താല്കാലിക കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ബന്ധപ്പെട്ട കായിക ഇനത്തിൽ എൻ.ഐ.എസ് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 26നു രാവിലെ 10ന് കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. എൻ.ഐ.എസ് യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ SAI സർട്ടിഫിക്കറ്റ് കോഴ്സ് പാസായ ഉദ്യോഗാർഥികളെ ട്രെയിനർമാരായി പരിഗണിക്കും.

പി.എൻ.എക്‌സ്. 2347/2024

date