Skip to main content

തൊഴിലവസരം; കൂടിക്കാഴ്ച ഇന്ന് (ജൂണ്‍ 19)

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യസ്ഥാപനങ്ങളിലേക്ക് ഇന്ന് (ജൂണ്‍ 19) ഉച്ചയ്ക്ക് രണ്ടിന് കൂടിക്കാഴ്ച നടത്തും. കമ്പ്യൂട്ടര്‍ സയന്‍സ് ഇന്‍സ്ട്രക്ടര്‍, ടാലി ഇന്‍സ്ട്രക്ടര്‍, ടെലികോളര്‍, സര്‍വീസ് വോളന്റിയര്‍, ഓഫീസ് സ്റ്റാഫ്, നെറ്റ്വര്‍ക്ക് എഞ്ചിനീയര്‍, കമ്പ്യൂട്ടര്‍ സര്‍വീസ് എഞ്ചിനീയര്‍ ട്രെയ്‌നി, സിസ്റ്റം അഡ്മിന്‍, സെയില്‍സ് മാനേജര്‍, സെയില്‍സ് എക്‌സിക്യൂട്ടീവ്, പേര്‍സണല്‍ സെക്രട്ടറി, അക്കൗണ്ടന്റ്, ഡ്രൈവര്‍, ടീ മാള്‍ സൂപ്പര്‍വൈസര്‍, വിഷ്യല്‍ എഡിറ്റര്‍, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍, ഡിസ്ട്രിബ്യൂഷന്‍ ലീഡേഴ്സ്, സെയില്‍സ് ടീം കോര്‍ഡിനേറ്റേഴ്സ്, യൂണിറ്റ് മാനേജര്‍ എന്നിവയാണ് ഒഴിവുകള്‍. എപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം. 250 രൂപ രജിസ്‌ട്രേഷന്‍ ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം എല്ലാം പ്രവര്‍ത്തി ദിവസങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍: 9446228282.

date