Skip to main content

മത്സ്യബന്ധന യാനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ

ആലപ്പുഴ: ഫിഷറീസ് വകുപ്പ് 2024-2025 സാമ്പത്തിക വര്‍ഷം നടപ്പാക്കുന്ന മത്സ്യബന്ധന ഉപകരണങ്ങള്‍ക്കുളള ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയിലേക്ക് ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുളള മത്സ്യത്തൊഴിലാളികളായ പരമ്പരാഗത മത്സ്യബന്ധനയാന ഉടമങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മോട്ടോര്‍ ഘടിപ്പിച്ച്  കടല്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന പരമ്പരാഗത മത്സ്യബന്ധന യാനങ്ങളുടെ ഇന്‍ഷുറന്‍സാണ് ഈ പദ്ധതിയില്‍ ഉള്‍പ്പടുക. മത്സ്യബന്ധന യാനത്തിന് രജിസ്ട്രേഷന്‍, ലൈസന്‍സ് എന്നിവ ഉണ്ടാകണം. പത്ത് വര്‍ഷത്തിനുളളില്‍ രജിസ്റ്റര്‍ ചെയ്ത മത്സ്യബന്ധന യാനങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. വിശദവിവരങ്ങള്‍ക്കും അപേക്ഷ ഫോമിനും അതത് മത്സ്യഭവനുമായി ബന്ധപ്പെടുക.

date