Skip to main content

കർഷർക്കു പ്രധാനമന്ത്രിയോടു സംസാരിക്കാൻ കുമരകം വേദിയാകും

കോട്ടയം: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ പതിനേഴാം ഗഡുവിന്റെ വിതരണവുമായി ബന്ധപ്പെട്ടു കർഷകർക്കു പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംവദിക്കാൻ കുമകരവും വേദിയാകുന്നു. കർഷകർക്കുള്ള ധനസഹായമായ പ്രധാനമന്ത്രി കിസാൻ പദ്ധതിയുടെ പതിനേഴാം ഗഡുവിന്റെ വിതരണോദ്ഘാടനം ജൂൺ 18(ചൊവ്വാഴ്ച) ഉത്തർപ്രദേശിലെ വാരണാസിയിൽ വച്ചാണ് പ്രധാനമന്ത്രി നിർവഹിക്കുന്നത്. ഈ അവസരത്തിൽ കർഷകർക്കു പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുക്കുന്നതിനുള്ള കേന്ദ്രങ്ങളിലൊന്നായി കുമരകം കൃഷി വിജ്ഞാനകേന്ദ്രത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. പരിപാടി വൈകിട്ട് നാലുമണി മുതൽ ഏഴുമണി വരെ ലൈവ് സ്ട്രീം ചെയ്യും.  കേന്ദ്ര ന്യൂനപക്ഷകാര്യ, മത്സബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് സഹമന്ത്രി ജോർജ് കുര്യനും കുമകരം കൃഷി വിജ്ഞാനകേന്ദ്രത്തിലെ പരിപാടിയിൽ പങ്കെടുക്കും.
 

date