Skip to main content

ക്ഷേമനിധി ബോർഡ് സിറ്റിംഗ്

 

കോട്ടയം: കേരള കർഷകതൊഴിലാളി ക്ഷേമനിധി ബോർഡിൽ പുതിയ അംഗങ്ങളെ ചേർക്കുന്നതിനും നിലവിലുള്ള അംഗങ്ങളുടെ അംശദായം സ്വീകരിക്കുന്നതിനും ഗ്രാമപഞ്ചായത്ത് ഓഫീസുകളിൽ സിറ്റിങ് നടത്തുന്നു. ജൂലൈ നാല്, 20 തിയതികളിൽ ചിറക്കടവ് , ആറിന് കാഞ്ഞിരപ്പള്ളി , എട്ടിന് മുണ്ടക്കയം, 11 , 15 തീയതികളിൽ എരുമേലി, 18ന് മണിമല, 23ന് എലിക്കുളം, 25ന് പാറത്തോട്, ആർപ്പൂക്കര 27ന് വാഴൂർ എന്നീ ഗ്രാമപഞ്ചായത്ത് ഓഫീസുകളിൽ വച്ചാണ് സിറ്റിംഗ്. അംശദായം അടക്കാൻ വരുന്നവർ ആധാർ, ബാങ്ക് പാസ്സ്ബുക്ക് എന്നിവ കരുതണം. പുതിയ അംഗത്വം ആവശ്യമുള്ളവർ ജില്ലാ ഓഫിസുമായി ബന്ധപ്പെട്ട് ആവശ്യമായ രേഖകൾ കൊണ്ടുവരണം. ഫോൺ 0481 - 2585604.

 

date