Skip to main content

ബി എഫ് എ പ്രവേശനം

        സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ മൂന്നു സർക്കാർ ഫൈൻ ആർട്‌സ് കോളേജുകളിലെ (തിരുവനന്തപുരംമാവേലിക്കരതൃശ്ശൂർ) 2024-25 അധ്യയന വർഷത്തെ ബി എഫ് എ (ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സ്) ഡിഗ്രി കോഴ്‌സ് പ്രവേശനത്തിനുള്ള അപേക്ഷകൾ ജൂൺ 24 മുതൽ ജൂലൈ 6 വരെ www.dtekerala.gov.in വഴി ഓൺലൈനായി സമർപ്പിക്കാം. പ്ലസ് ടു വോ തത്തുല്യ യോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം. വിശദാംശങ്ങളും പ്രോസ്പെക്ടസും പ്രസ്തുത വെബ്‌സൈറ്റിൽ നിന്നും ലഭ്യമാകും. പൊതു വിഭാഗത്തിലെ അപേക്ഷകൾക്ക് 600 രൂപയും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിലെ അപേക്ഷകർക്ക് 300 രൂപയുമാണ് അപേക്ഷാഫീസ്. ഓൺലൈനായി (ഇന്റർനെറ്റ് ബാങ്കിങ്യു.പി.ഐ പെയ്മെന്റ്സ്ക്രെഡിറ്റ് കാർഡ് / ഡെബിറ്റ് കാർഡ്)  അപേക്ഷയോടൊപ്പം അടയ്ക്കാം.

        സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തയാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നാണ് പ്രവേശനം. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0471 2561313, 9400006510.

പി.എൻ.എക്സ്. 2388/2024

date