Skip to main content

സൗജന്യ ബ്രൂസെല്ലോസ് പ്രതിരോധ കുത്തിവെയ്പ്പ്; രണ്ടാം ഘട്ടം ഇന്ന് (ജൂണ്‍ 20) മുതല്‍

കേരള സര്‍ക്കാര്‍ മൃഗസംരക്ഷണ വകുപ്പ് ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയായ സൗജന്യ ബ്രൂസെല്ലോസ് പ്രതിരോധ കുത്തിവെയ്പ്പ് പദ്ധതി രണ്ടാം ഘട്ടം ജൂണ്‍ 20 മുതല്‍ 25 വരെ നടക്കും. ഇന്ന് (ജൂണ്‍ 20) രാവിലെ 9 ന് പുത്തൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന തൃശ്ശൂര്‍ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് നിര്‍വ്വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ രവി അധ്യക്ഷത വഹിക്കും. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ (ഇന്‍ ചാര്‍ജ്ജ്) ഡോ. ജിതേന്ദ്രന്‍ വിഷയാവതരണം നടത്തും. ഉദ്ഘാടനത്തോടനുബന്ധിച്ച് 'ജന്തുരോഗങ്ങളും - പ്രതിരോധ മാര്‍ഗ്ഗങ്ങളും' എന്ന വിഷയത്തില്‍ കര്‍ഷകര്‍ക്കായി ക്ലാസ് നടക്കും. വെറ്ററിനറി സര്‍ജന്‍ ഡോ. പി. സുമി ചന്ദ്രന്‍ വിഷയാവതരണം നടത്തും.

 

date