Skip to main content

കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. ഗവ. മോഡൽ ഗേൾസ് ഹൈസ്കൂളിൽ നടന്ന ക്ലാസ് സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഡോ. എന്‍ ജെ ബിനോയ് ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമ സമിതി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം കെ പശുപതി അധ്യക്ഷനായി. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എ കെ അജിതകുമാരി, മോഡൽ ഗേൾസ് ഹൈസ്കൂൾ  ഹെഡ്മിസ്ട്രസ് കെ പി ബിന്ദു, ജോയിൻ സെക്രട്ടറി സാജൻ ഇഗ്നേഷ്യസ്, ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി പി കെ വിജയൻ, നിവേദ്യ രാജേഷ് തുടങ്ങിയവർ സംസാരിച്ചു. കരിയർ ഗൈഡൻസ് അഡോളസെന്റ് കൗൺസിലിംഗ് സെൽ ജില്ലാ കോഡിനേറ്റർ പി ഡി പ്രകാശ് ബാബു ക്ലാസ് എടുത്തു. വിവിധ കോഴ്സുകൾ, ഉപരിപഠന സാധ്യതകൾ സംബന്ധിച്ച് മാർഗനിർദ്ദേശങ്ങളും കുട്ടികളുടെ സംശയങ്ങൾക്ക് മറുപടിയും നൽകി. വായനദിനത്തോടനുബന്ധിച്ച് കുട്ടികളുടെ പ്രതിനിധി മാളവിക രഞ്ജിത്ത് വായന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

date