Skip to main content

'ജാഗ്രത' പ്രകാശനം നടത്തി

 ജലജന്യ രോഗങ്ങള്‍ക്ക് എതിരെ ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി ഹ്രസ്വ ചിത്രം നിര്‍മിച്ച് ആരോഗ്യ വകുപ്പ്. 'ജാഗ്രത' എന്ന പേരില്‍ ഒന്നര മിനിറ്റിലാണ് ഷോര്‍ട്ട് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രകാശനം വിമല കോളജില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.ടിപി ശ്രീദേവിയും കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ബീന ജോസും ചേര്‍ന്ന് നിര്‍വഹിച്ചു. തുടര്‍ന്ന് ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.കെ എന്‍ സതീഷ് ജലജന്യ രോഗങ്ങളെ കുറിച്ച് ക്ലാസെടുത്തു. ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ സന്തോഷ് കുമാര്‍ പി എ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍മാരായ സോണിയ ജോണി, റെജീന രാമകൃഷ്ണന്‍, സോഷ്യോളജി വിഭാഗം തലവന്‍ ബിനു കെ, നാഷണല്‍ സര്‍വീസ് സ്‌കീം കോ-ഓര്‍ഡിനേറ്റര്‍ സന്തോഷ് പി ജോസ്, വില്‍വട്ടം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. മിനി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജാഗ്രത എന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം നിര്‍വഹിച്ച സിബി പോട്ടോര്‍, അഭിനേതാക്കളായ മനു മായ, വിജേഷ് നാഥ്, സഹസംവിധായകന്‍ രാജേഷ് കുമാര്‍ എന്നിവരും സംബന്ധിച്ചു.

date