Skip to main content

അധ്യാപക ഒഴിവ്

രാമവര്‍മ്മപുരം ഗവ.ഹിന്ദി അധ്യാപക പരിശീലന കേന്ദ്രത്തില്‍ ഹിന്ദി അധ്യാപക തസ്തികയില്‍ മൂന്ന് ഒഴിവുകള്‍. ബി.എ ഹിന്ദി, എം.എ ഹിന്ദി, ബി.എഡ് ഹിന്ദി, കെ. ടെറ്റ് (കാറ്റഗറി-മൂന്ന്) /സെറ്റ് എന്നിവയാണ് അടിസ്ഥാന യോഗ്യത. എം.എഡ്, എം.എ എഡ്യൂക്കേഷന്‍, പി. എച്ച്. ഡി, എം.ഫില്‍ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപെടുത്തിയ പകര്‍പ്പുകളുമായി ജൂണ്‍ 22ന് രാവിലെ 10:30 ന് പരിശീലന കേന്ദ്രത്തിന്റെ ഓഫീസില്‍ എത്തണം. ഫോണ്‍: 0487 2332340, 9446788320.

date