Skip to main content

സൗജന്യ പി.എസ്.സി. പരിശീലനം

ആലപ്പുഴ: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ ആലപ്പുഴ ജനറല്‍ ഹോസ്പിറ്റല്‍ ജംഗ്ഷന് സമീപമുള്ള നിസാ സെന്റര്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങള്‍ക്കായുള്ള പരിശീലന കേന്ദ്രത്തില്‍ ജൂലൈ മാസം ആരംഭിക്കുന്ന സൗജന്യ പി.എസ്.സി. പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പരിക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ആറ് മാസമാണ് പരിശീലന കാലാവധി. അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 25.  തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള റഗുലര്‍ ബാച്ചും ശനി, ഞായര്‍ ദിവസങ്ങളില്‍ ഹോളിഡേ ബാച്ചുമാണ് നടത്തുക. 18 വയസ് തികഞ്ഞ എസ്.എസ്.എല്‍.സി.യോ ഉയര്‍ന്ന യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറം പരിശീലന കേന്ദ്രത്തില്‍ ലഭിക്കും. അപേക്ഷ, വ്യക്തിഗത വിവരങ്ങള്‍, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, യോഗ്യത സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം നേരിട്ട് നല്‍കണം. ഫോണ്‍ 0477 2252869, 8157869282, 8075989415, 9495093930.

date