Skip to main content

ഐ.എച്ച്.ആര്‍.ഡി ബിരുദാനന്തര ബിരുദ കോഴ്‌സ് പ്രവേശനം

ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോഴിക്കോട് (04952765154, 2768320, 8547005044) ചേലക്കര (04884227181, 8547005064), തിരുവമ്പാടി (0495 2294264, 8547005063), വടക്കഞ്ചേരി (04922255061, 8547005042), വട്ടംകുളം (04942689655, 8547006802), വാഴക്കാട് (04832728070, 8547005055), അഗളി (04924254699, 9447159505), മുതുവല്ലൂര്‍ (04832963218, 8547005070), (04923241766, 8547005029), താമരശ്ശേരി (04952223243, 8547005025), കൊടുങ്ങല്ലൂര്‍ (04802816270, 8547005078) എന്നിവിടങ്ങളില്‍  ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് കോളജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.ihrdadmissions.org ൽ  ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.  പ്രിന്റ് ഔട്ട്, നിര്‍ദിഷ്ട അനുബന്ധങ്ങളും, 1000 രൂപ (എസ്.സി, എസ്.ടി 350 രൂപ) രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജില്‍ അഡ്മിഷന്‍ സമയത്ത് കൊണ്ട് വരേണ്ടതാണെന്ന് ഡയറക്ടര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ www.ihrd.ac.in ല്‍ ലഭിക്കും.

date