Skip to main content

പ്രതിഭാ സംഗമം 2024, ഒല്ലൂർ എം എൽ എ അവാർഡ് വിതരണം ജൂൺ 22 ന്

മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും

എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും നൂറു ശതമാനം വിജയം നേടിയ സ്കൂളുകളെയെയും ആദരിക്കുന്നതിനായി ജൂൺ 22 ശനിയാഴ്ച  കേരള കാർഷിക സർവ്വകലാശാല സെൻട്രൽ ഓഡിറ്റോറിയത്തിൽ  "പ്രതിഭാ സംഗമം 2024, ഒല്ലൂർ എം എൽ എ അവാർഡ്" രാവിലെ 10 മണിക്ക് സംഘടിപ്പിക്കുന്നു. റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം നിർവ്വഹിക്കും.  ചീഫ് സെക്രട്ടറി വി വേണു, ജില്ലാ കലക്ടർ  വി ആർ കൃഷ്ണ തേജ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി എസ് പ്രിൻസ് ഇസാഫ് സി ഇ ഒ കെ പോൾ തോമസ്,  സിനിമ സംവിധായകൻ സത്യൻ അന്തിക്കാട് , സിനിമ താരം ജയരാജ്‌ വാര്യർ, ജനപ്രതിനിധികൾ, കലാ സാംസ്കാരിക രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ പങ്കെടുക്കും.

date