Skip to main content

മത്സ്യം വളര്‍ത്തല്‍; അപേക്ഷ ക്ഷണിച്ചു

തൃശ്ശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ ആറ്റൂര്‍ വില്ലേജില്‍ ചെറുകിട ജലസേചന വകുപ്പിന്റെ അധീനതയിലുള്ള അസുരന്‍കുണ്ട് അണക്കെട്ടില്‍ മത്സ്യം വളര്‍ത്തുന്നതിനും പിടിക്കുന്നതിനുമായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ടെണ്ടര്‍ ക്ഷണിച്ചു. 2024 ജൂലൈ 1 മുതല്‍ 2027 മാര്‍ച്ച് 31 വരെ 33 മാസക്കാലയളവിലേക്കാണ് മത്സ്യബന്ധനത്തിന്റെ അവകാശം അനുവദിച്ചുകൊടുക്കുന്നത്. പൂരിപ്പിച്ച ടെണ്ടറുകള്‍ ജൂണ്‍ 29 ന് രാവിലെ 11 ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0487 2441132.

date