Skip to main content

നൈപുണ്യ പരിശീലന സ്ഥാപനങ്ങൾക്ക് ജില്ലാതല വർക്ക്ഷോപ്പ്

        സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാന നൈപുണ്യ വികസന മിഷനും സംസ്ഥാന സ്കിൽ സെക്രട്ടറിയേറ്റുമായ കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിന്റെ സ്ഥാപനങ്ങൾക്കായി ജില്ലാതല വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുന്നു. നൈപുണ്യ വികസനത്തിനുള്ള അവസരം സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിച്ച് വിവിധ വ്യാവസായിക മേഖലകളിൽ ലഭ്യമായിട്ടുള്ള തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനു തൊഴിലന്വേഷകരെ പ്രാപ്തമാക്കുന്നതിനുതകുന്ന തരത്തിൽ സംസ്ഥാനത്തെ നൈപുണ്യ പോഷണ ആവാസ വ്യവസ്ഥ ശക്തിപ്പെടുത്തുക എന്നതാണ് ഈ വർക്ക്ഷോപ്പിന്റെ സുപ്രധാന ലക്ഷ്യം. നൈപുണ്യ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധരായ പരിശീലകർ, പൊതു സ്വകാര്യ മേഖലകളിലെ ചെറുതും വലുതുമായ പരിശീലന സ്ഥാപനങ്ങൾ, വ്യാവസായിക മേഖലകളിൽ നിന്നുള്ള വിദഗ്ധർ, നൈപുണ്യ പരിശീലനം ഏറ്റെടുത്ത് നടപ്പിലാക്കുന്ന വിവിധ സർക്കാർ വകുപ്പുകൾ എന്നിവരെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നത്. തിരുവന്തപുരം ജില്ലയിലെ വർക്ക്ഷോപ്പ് ജൂൺ 22ന് പൊതുവിദ്യാഭ്യാസ, തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.

പി.എൻ.എക്സ്. 2413/2024

date