Skip to main content

അന്താരാഷ്ട്ര ഹൈഡ്രോഗ്രാഫി ദിനം ഇന്ന് (ജൂൺ 21)

സംസ്ഥാന സർക്കാരിന്റെ ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗം ജൂൺ 21ന് അന്താരാഷ്ട്ര ഹൈഡ്രോഗ്രാഫിക് ദിനം വിപുല പരിപാടികളോടെ ആഘോഷിക്കും. തിരുവനന്തപുരം മസ്ക്റ്റ് ഹോട്ടലിലെ ഹാർമണി ഹാളിൽ വി.കെ. പ്രശാന്ത് എം.എൽ.എയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ തുറമുഖം, സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. ശശിതരൂർ എം.പി, പി. നന്ദകുമാർ എം.എൽ.എ, മേയർ ആര്യാ രാജേന്ദ്രൻ എന്നിവർ പങ്കെടുക്കും. തുടർന്ന് ജലനേത്ര, ഹിംസിസ്ജലബിന്ദു, വെസൽ യൂസർ ഇൻഫർമേഷൻ എന്നീ വിഷയങ്ങളിൽ വർക്ക്ഷോപ്പ്, സെമിനാർ, ജലനേത്ര ഡോക്യുമെന്ററി പ്രദർശനം എന്നിവ നടക്കും.

പി.എൻ.എക്സ്. 2416/2024

date