Skip to main content

മഴക്കാല മുന്നൊരുക്കം: വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി

മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകളില്‍ 'ദുരന്ത പ്രതിരോധവും തയാറെടുപ്പും' സംബന്ധിച്ച പരിശീലന പരിപാടിക്ക് പൊഴുതന ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ദുരന്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വളണ്ടിയര്‍മാര്‍ക്ക് ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് വികേന്ദ്രീകൃത പരിശീലനം നല്‍കുകയാണ് പരിപാടിയുടെ ലക്ഷ്യം. സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റ് നടത്തിയ പരിശീലനത്തില്‍ ഫയര്‍ സേഫ്റ്റി, പ്രാഥമിക ശുശ്രൂഷ സംബന്ധിച്ച് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഷറഫുദ്ദീന്‍, വൈത്തിരി താലൂക്ക് ആശുപത്രി അനറ്റിസ്റ്റ് ഡോ.സക്കീര്‍ ഹുസ്സൈന്‍ എന്നിവര്‍ ക്ലാസെടുത്തു. പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌ന സ്റ്റെഫി, ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഹസാര്‍ഡ് അനലിസ്റ്റ് അരുണ്‍ പീറ്റര്‍, കേരള യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി ജില്ലാ ഫെല്ലോ കെ.പി അപര്‍ണ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. പൊഴുതന ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നായി നൂറില്‍പ്പരം സന്നദ്ധ പ്രവര്‍ത്തകര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു

date