Skip to main content

സാക്ഷരതാ മിഷൻ വായനാപക്ഷാചരണ പരിപാടികൾക്കു തുടക്കം

കോട്ടയം: മൂന്നാഴ്ച നീളുന്ന വായനാപക്ഷാചരണ പരിപാടികൾക്കു ജില്ലാസാക്ഷരതാമിഷൻ തുടക്കം കുറിച്ചു. ജൂൺ 19 മുതൽ ജൂലൈ ഏഴുവരെ നടക്കുന്ന വായന പക്ഷാചരണ പരിപാടികളോടനുബന്ധിച്ച് സാഹിത്യ ക്വിസ്, സെമിനാർ, പുസ്തകശേഖരണം, പുസ്തക ചർച്ച, സാംസ്‌കാരിക സമ്മേളനം, സാക്ഷരതാ രംഗത്ത് മികച്ച സേവനം നൽകിയവരെ ആദരിക്കൽ എന്നിവ സംഘടിപ്പിക്കും. ജില്ലയിലെ 10 തുല്യതാ പഠനകേന്ദ്രങ്ങളിൽ സാംസ്‌കാരിക സമ്മേളനങ്ങളും സെമിനാറും സംഘടിപ്പിക്കും. തൊണ്ണൂറിലധികം വിദ്യാകേന്ദ്രങ്ങളിൽ സാക്ഷരതാ പ്രേരക്മാരുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തി പുസ്തക ശേഖരണം നടത്തും.

നാല്,ഏഴ്, പത്ത്,ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ ആയിരത്തിലധികം വരുന്ന പഠിതാക്കൾ ഒരാൾ ചുരുങ്ങിയത് അഞ്ചുപേരെയെങ്കിലും കണ്ടെത്തി വായനയെ പ്രോത്സാഹിപ്പിക്കും. സാഹിത്യ ക്വിസ് , പുസ്തക ശേഖരണം എന്നിവയിൽ മികവു പുലർത്തുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തുന്നവർക്ക് ജൂലൈ ഏഴിനു നടക്കുന്ന സമാപന ചടങ്ങിൽ സമ്മാനം നൽകും. വായന പക്ഷാചരണത്തോട് അനുബന്ധിച്ച് ശേഖരിക്കുന്ന പുസ്തകങ്ങൾ ഉപയോഗിച്ച് സാക്ഷരതാ പ്രവർത്തകരുടെ നേതൃത്വത്തിൽ സഞ്ചരിക്കുന്ന ലൈബ്രററിയും ആരംഭിക്കും. ജില്ലാതല പരിപാടികളുടെ തുടക്കം കുറിച്ച് ജില്ലാ സാക്ഷരതാ മിഷൻ ഓഫീസിൽ ചേർന്ന വായനാദിന പ്രതിജ്ഞക്ക് ജില്ലാ കോർഡിനേറ്റർ പി.എം അബ്ദുൾ കരീം നേതൃത്വം നൽകി.

 

 

date