Skip to main content

പരിശീലകനിയമനം

 

കോട്ടയം: സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിൽ കനോയിങ് ആൻഡ് കയാക്കിങ്, റോവിങ്ങ്, ഫുട്ബോൾ, ഹോക്കി, ബാസ്‌കറ്റ് ബോൾ, ആർച്ചറി, വോളിബോൾ എന്നീ കായിക ഇനങ്ങളിൽ ഒഴിവുള്ള പരിശീലക തസ്തികയിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ബന്ധപ്പെട്ട കായിക ഇനത്തിൽ എൻ.ഐ.എസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 26ന് രാവിലെ 10 മണിക്ക് സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. എൻ.ഐ.എസ് ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ സായി സർട്ടിഫിക്കറ്റ് കോഴ്‌സ് പാസായ ഉദ്യോഗാർത്ഥികളെ പരിശീലകരായി പരിഗണിക്കും. ഫോൺ: 0471-2331546, 0471-330167

 

 

date