Skip to main content

വിമുക്തഭടന്മാരുടെ മക്കൾക്ക് ക്യാഷ് അവാർഡ്

 

കോട്ടയം:എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും ഉന്നത വിജയം കരസ്ഥമാക്കിയ വിമുക്തഭടൻമാരുടെ മക്കൾക്ക് ക്യാഷ് അവാർഡ് ലഭിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച സ്റ്റേറ്റ് സിലബസിലുള്ളവർക്കും ആകെ 90 ശതമാനവും അതിനുമുകളിലും മാർക്ക് ലഭിച്ച സി.ബി.എസ്.ഇ. ഐ.സി.എസ്.സി, ഐ.എസ്.സി സിലബസിലുള്ളവർക്കും സർവീസ് പ്ലസ് പ്ലാറ്റ്ഫോമിൽ ഓഗസ്റ്റ് 31 ന് മുൻപായി ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക് സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0481 -2371187

date