Skip to main content

സംരംഭകർക്ക് വർക്‌ഷോപ്പ്‌

        മാർക്കറ്റിങ് മേഖലയിൽ കൂടുതൽ പ്രാവീണ്യം നേടാൻ ആഗ്രഹിക്കുന്ന കീഡ് സംരംഭകർക്കായി  വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് (കീഡ്) മൂന്ന് ദിവസത്തെ ‘മാർക്കറ്റിംഗ് മിസ്റ്ററി’ വർക്‌ഷോപ്പ്‌ സംഘടിപ്പിക്കും. ജൂൺ 27 മുതൽ 29 വരെ കളമശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. എം.എസ്.എം.ഇ മേഖലയിലെ സംരംഭകർ, എക്സിക്യൂട്ടീവുകൾ എന്നിവർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. മാർക്കറ്റ് ഐഡന്റിഫിക്കേഷനും സ്കോപ്പിങ്ങും, മാർക്കറ്റ് സെഗ്മെന്റേഷൻ, മാർക്കറ്റിങ് പ്രവർത്തനങ്ങൾ, ലീഡ് പരിവർത്തന പ്രക്രിയ, ഡിജിറ്റൽ മാർക്കറ്റിങ്ങും സോഷ്യൽ മീഡിയ ഇടപെടലുകളും, എ ഐ പ്രാപ്തമാക്കിയ മാർക്കറ്റിങ് ടൂളുകളിലേക്കുള്ള ആമുഖം, ഇ-കൊമേഴ്സിൽ ഉൽപ്പന്നങ്ങളുടെ ഓൺബോർഡിങ്, മാർക്കറ്റിങ്ങിൽ ആശയവിനിമയത്തിന്റെ പ്രാധാന്യം, ടിം ബിൽഡിങ് ആൻഡ് മാനേജ്‌മെന്റ്‌ തുടങ്ങിയ നിരവധി വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2950 രൂപയാണ് മൂന്ന് ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്സ് ഫീ, സെർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജിഎസ്ടി ഉൾപ്പെടെ). താമസം ആവശ്യമില്ലാത്തവർക്ക് 1200 രൂപയാണ് ഫീസ്. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് 1800 രൂപ താമസം ഉൾപ്പെടെയും 800 രൂപ താമസം കൂടാതെയുമാണ് ഫീസ്. പങ്കെടുക്കാൻ താത്പര്യമുള്ളവർ ഓൺലൈനായി http://kied.info/training-calender/ ൽ അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക്: 0484-2532890, 0484- 2550322, 9188922800.

പി.എൻ.എക്സ്. 2430/2024

date