Skip to main content

ലേഖന രചനാ മത്സരം; അപേക്ഷ ക്ഷണിച്ചു

ജൂണ്‍ 29 ന് നടക്കുന്ന ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനാചരണത്തിന്റെ ഭാഗമായി സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ലേഖന രചനാ മത്സരം സംഘടിപ്പിക്കുന്നു. 'സ്റ്റാറ്റസ്റ്റിക്കല്‍ ലിറ്ററസി - എ നീഡ് ഓഫ് ടുഡേ' എന്ന വിഷയത്തില്‍ സംസ്ഥാനത്തെ കേളേജുകളില്‍നിന്നുള്ള ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും 'യൂസ് ഓഫ് ഡാറ്റ ഫോര്‍ ഡിസിഷന്‍ മേക്കിംഗ്' എന്ന വിഷയത്തില്‍ സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പിലെ (ഇതര വകുപ്പുകള്‍ ഉള്‍പ്പെടെ) ജീവനക്കാര്‍ക്കുമാണ് മത്സരം. ലേഖനങ്ങള്‍ അഞ്ച് പേജില്‍ കവിയാതെ ഇംഗ്ലീഷില്‍ തയ്യാറാക്കി ജൂണ്‍ 25 ന് വൈകീട്ട് 5 നകം ecostatnews@gmai.com എന്ന ഇ-മെയില്‍ വിലാസത്തിലോ ഡയറക്ടറേറ്റില്‍ നേരിട്ടോ ലഭ്യമാക്കണം.

ലേഖനങ്ങള്‍ അയക്കുന്ന വിദ്യാത്ഥികളുടെ/ ജീവനക്കാരുടെ പേര്, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി എന്നിവയോടൊപ്പം വിദ്യാര്‍ത്ഥികള്‍ കോളേജിന്റെ പേരും വിലാസവും, ജീവനക്കാര്‍ പെന്‍ നമ്പര്‍, തസ്തിക, ഓഫീസ് മേല്‍വിലാസം എന്നിവ കൂടി ലേഖനത്തോടൊപ്പം ഇള്‍പ്പെടുത്തണം. തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച ലേഖനത്തിന് ഉപഹാരം നല്‍കും. ലേഖനം വകുപ്പിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ ഇക്കോസ്റ്റാറ്റ് ന്യൂസില്‍ പ്രസിദ്ധീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447708675, 9496320931.

date