Skip to main content

ഏകദിന സൗജന്യ വൈദ്യുത സുരക്ഷാ പരിശീലന പരിപാടി

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസ് ബോർഡ് ഇലക്ട്രിക്കൽ വയർമാൻ പരീക്ഷ 2023, എഴുത്ത്, പ്രായോഗിക പരീക്ഷകൾ വിജയിച്ചവർക്ക് തൃശൂർ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ കാര്യാലയം മുഖേന നൽകുന്ന ഏകദിന സൗജന്യ വൈദ്യുത സുരക്ഷാ പരിശീലന പരിപാടി  ജൂലൈ അഞ്ചിന് രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് രണ്ടുവരെ  സാഹിത്യ അക്കാദമി ഹാളിൽ നടത്തും. വയർമാൻ പെർമിറ്റ്/ കോമ്പറ്റൻസി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഈ പരിശീലന പരിപാടിയിൽ പങ്കെടുത്തതിന്റെ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. പരിശീലനത്തിൽ എത്തുന്നവർ ഹാൾടിക്കറ്റ് നിർബന്ധമായും കൊണ്ടുവരണം. യോഗ്യരായവർ ജൂൺ 29ന് വൈകിട്ട് അഞ്ചിനകം ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0487 2973280.

date