Skip to main content

അന്താരാഷ്ട്ര യോഗാദിനാചരണം

തൃശൂര്‍ നെഹ്‌റു യുവകേന്ദ്രയുടെയും സെന്റ് തോമസ് കോളജിലെ നാഷണല്‍ സര്‍വീസ് സ്‌കീം, എന്‍.സി.സി. വിഭാഗങ്ങളുടെയും ആഭിമുഖ്യത്തില്‍ പാലോക്കാരന്‍ സ്‌ക്വയറില്‍ നടന്ന അന്താരാഷ്ട്ര യോഗാദിനം ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് നിര്‍വഹിച്ചു. സെന്റ് തോമസ് കോളജ് എക്‌സിക്യൂട്ടീവ് മാനേജര്‍ ഫാ.ബിജു പനങ്ങാടന്‍ അധ്യക്ഷനായി. പ്രിന്‍സിപ്പാള്‍ ഫാ.ഡോ. കെ.എ.മാര്‍ട്ടിന്‍ മുഖ്യപ്രഭാഷണം നടത്തി.  എന്‍.എസ്.എസ് ജില്ലാ കോര്‍ഡിനേറ്റര്‍ രഞ്ജിത്ത് വര്‍ഗീസ്, അസോസിയേറ്റ് എന്‍.സി.സി. ഓഫീസര്‍ ഡോ. എ. എസ്. സാബു, നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ സി.ബിന്‍സി, ഒ.നന്ദകുമാര്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ  ഡോ. വിമല കെ. ജോണ്‍, ഡോ. പി.എ ഡെയ്‌സന്‍ എന്നിവര്‍ സംസാരിച്ചു. യോഗ പരിശീലത്തിന് യോഗാചാര്യ ചന്ദ്രന്‍ പി.വി. നേതൃത്വം നല്‍കി.

date