Skip to main content

ഡിജി കേരളം : ഏകദിന പരിശീലന പരിപാടി നടത്തി

കേരളത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാക്കി മാറ്റുന്നതിന് വിഭാവനം ചെയ്തിട്ടുള്ള ഡിജി കേരളം പദ്ധതിയുടെ മാസ്റ്റർ ട്രെയിനർമാർക്കുള്ള സംസ്ഥാനതല ഏകദിനപരിശീലനം തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ട്രേറ്റിൽ പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവറാവു ഉദ്ഘാടനം ചെയ്തു. റൂറൽ ഡയറക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അധ്യക്ഷത  വഹിച്ചു. അർബൻ ഡയറക്ടർ സൂരജ് ഷാജി മുഖ്യപ്രഭാഷണം നടത്തി. നാല് സെഷനുകളിലായി വിദഗ്ധർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. കേരളത്തിലെ പതിനാല് ജില്ലകളിൽ നിന്ന് നൂറോളം മാസ്റ്റർ ട്രെയിനർമാർ  പരിശീലന പരിപാടിയിൽ പങ്കെടുത്തു.

പി.എൻ.എക്സ്. 2454/2024

date