Skip to main content

പ്രീ പ്രസ് ഓപ്പറേഷൻ റെഗുലർ കോഴ്‌സ്

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിന് കീഴിൽ പ്രവർത്തിക്കുന്ന   വൊക്കേഷണൽ ട്രെയിനിങ് സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള കെ.ജി.റ്റി.ഇ പ്രീ പ്രസ് ഓപ്പറേഷൻ, പ്രസ് വർക്ക് എന്നീ റെഗുലർ കോഴ്‌സുകളിൽ നിലവിലുള്ള ഏതാനും  ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം.  അപേക്ഷ ഫോറം wwww.polyadmission.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.  പൂരിപ്പിച്ച അപേക്ഷ ഫോറം സ്വയം സാക്ഷ്യപ്പെടുത്തിയ നിർദ്ദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, അപേക്ഷ ഫീസ്(25രൂപ)എന്നിവ സഹിതം സെൻട്രൽ പോളിടെക്‌നിക് കോളേജിന്റെ ഓഫീസിൽ സമർപ്പിക്കണം.  പൂരിപ്പിച്ച അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 27 വൈകിട്ട് നാല് വരെ. കൂടുതൽ വിവരങ്ങൾക്ക് 0471 2360391

date