Skip to main content

കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ അഭിമുഖം

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ കാഷ്വാലിറ്റി വിഭാഗത്തിൽ ഓണറേറിയം വ്യവസ്ഥയിൽ മെഡിക്കൽ ഓഫീസറെ നിയമിക്കുന്നു. ജൂലൈ നാല് രാവിലെ 11നാണ് അഭിമുഖം. എം.ബി.ബി.എസ് ബിരുദവും കേരള സ്റ്റേറ്റ് മെഡിക്കൽ  കൗൺസിൽ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. ജൂലൈ ഒന്നിന് 50 വയസ് കഴിയാത്തവർക്കും അഭിമുഖത്തിൽ പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേദിവസം രാവിലെ 10.30ന് ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം

date