Skip to main content

ബയോമെട്രിക് മസ്റ്ററിങ് ചെയ്യണം

കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോർഡിൽ നിന്ന് 2023 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച ഗുണഭോക്താക്കൾ ജൂൺ 25 മുതൽ ആഗസ്റ്റ് 24 വരെയുള്ള കാലയളവിനുള്ളിൽ അക്ഷയ കേന്ദ്രങ്ങൾ മുഖേന ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കിയവരും മസ്റ്ററിങ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 0495 2966577, 9188230577.

date