Skip to main content

കേസ് വര്‍ക്കര്‍ നിയമനം

വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന കാവല്‍ - പ്ലസ് പദ്ധതിയുടെ ഭാഗമായി കേസ് വര്‍ക്കറെ (വനിത) നിയമിക്കുന്നു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന രണ്ടത്താണി ശാന്തിഭവനിലാണ് നിയമനം. ഒരു ഒഴിവാണുള്ളത്. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും സാമൂഹ്യ പ്രവര്‍ത്തനത്തിലുള്ള (എം.എസ്.ഡബ്ല്യു) ബിരുദാനന്തര ബിരുദം (ഹ്യൂമന്‍ റിസോഴ്സ് മാനേജ്‌മെന്റ് സ്പെഷ്യലൈസേഷന്‍ ഒഴിച്ച് മറ്റെല്ലാ സ്പെഷ്യലൈസേഷനും പരിഗണിക്കും) ആണ് യോഗ്യത. സോഷ്യല്‍ വര്‍ക്ക് മേഖലയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം വേണം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പു് സഹിതം  ജൂണ്‍ 22 ന് വൈകീട്ട് അഞ്ചിനു മുമ്പായി രണ്ടത്താണി ശാന്തി ഭവനില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനും 9446296126 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.  

date