Skip to main content

കരാറടിസ്ഥാനത്തില്‍ വാഹനം; ദര്‍ഘാസ് ക്ഷണിച്ചു

ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലെ ഔദ്യോഗികാവശ്യങ്ങള്‍ക്കായി 2025 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്ക് വാഹനം കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. മഹീന്ദ്ര ബൊലീറോ/ മാരുതി എര്‍ട്ടിഗ/ ഹോണ്ട അമേസ്/ടാറ്റ നെക്സോണ്‍/ ഹ്യുണ്ടായി ഐ20 തുടങ്ങിയ ഗണത്തില്‍ വരുന്ന വാഹനങ്ങളാണ് ആവശ്യമുള്ളത്. ജൂണ്‍ 29  ന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ദര്‍ഘാസ് ഫോറം നിശ്ചിത എഗ്രിമെന്റും നിരതദ്രവ്യവും ഉള്‍പ്പടെ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങൾക്ക് ഫോണ്‍: 0483 273 21 21.

date